ഇസ് ലൈഫ് (Ez life) ഹാന്‍ഡ് വാഷ് ഉപയോഗിക്കരുത്

റിയാദ്: ഹെല്ത്ത് ആന്ഡ് ബ്യൂട്ടി കോസ്മെറ്റിക്സ് ഫാക്ടറി നിര്മിക്കുന്ന ഇസ് ലൈഫ് (Ez life) ഹാന്ഡ് വാഷ് ഉപയോഗിക്കരുതെന്ന് സൗദി ഫുഡ്- ഡ്രഗ് അതോറിറ്റി (എസ് എഫ്
 

റിയാദ്: ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി കോസ്‌മെറ്റിക്‌സ് ഫാക്ടറി നിര്‍മിക്കുന്ന ഇസ് ലൈഫ് (Ez life) ഹാന്‍ഡ് വാഷ് ഉപയോഗിക്കരുതെന്ന് സൗദി ഫുഡ്- ഡ്രഗ് അതോറിറ്റി (എസ് എഫ് ഡി എ). എസ് എഫ് ഡി എയില്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് ഈ ഉത്പന്നം വിപണിയില്‍ ഇറക്കിയത്.

മാത്രമല്ല, നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് പോലെ ഉത്പന്നത്തില്‍ 70 ശതമാനം എഥനോള്‍ അടങ്ങിയിട്ടില്ല. ഈ ഉത്പന്നം കൈയിലുള്ളവര്‍ വാങ്ങിയ കടയില്‍ തന്നെ തിരിച്ചുകൊടുത്ത് പണം തിരികെ വാങ്ങേണ്ടതാണ്.

അതേ സമയം, കൊറോണവൈറസ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചതായി സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ 96 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,299ഉം ആയി.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരാണ് പുതുതായി സ്ഥിരീകരിച്ചവരില്‍ 68 പേരും. ഞായറാഴ്ച വരെയുള്ള കണക്കാണിത്.