സൗദിയില്‍ ബൂഫിയകളും കോഫീ ഷോപ്പുകളും പുലര്‍ച്ചെ മൂന്ന് വരെ പ്രവര്‍ത്തിക്കും

റിയാദ്: ബൂഫിയ, ഐസ്ക്രീം, കോഫീഷോപ്പുകള്, ഫ്രഷ് ജ്യൂസ്- കോള്ഡ് ഡ്രിങ്ക്സ്, പലഹാരക്കട തുടങ്ങിയവ റമസാനില് പുലര്ച്ചെ മൂന്ന് മണി വരെ പ്രവര്ത്തിക്കും. വീട്ടുമൃഗങ്ങള്, അലങ്കാര മത്സ്യങ്ങള് തുടങ്ങിയവയെ
 

റിയാദ്: ബൂഫിയ, ഐസ്‌ക്രീം, കോഫീഷോപ്പുകള്‍, ഫ്രഷ് ജ്യൂസ്- കോള്‍ഡ് ഡ്രിങ്ക്‌സ്, പലഹാരക്കട തുടങ്ങിയവ റമസാനില്‍ പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കും. വീട്ടുമൃഗങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയവയെ വില്‍ക്കുന്ന കടയും ഈ സമയം വരെയുണ്ടാകും.

വൈകിട്ട് മൂന്ന് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പ്രവര്‍ത്തിക്കാന്‍ നേരത്തെ മറ്റുചില കടകള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതേസമയം, ഈ ഷോപ്പുകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് സ്വകാര്യ കമ്പനികളുടെ വാഹനങ്ങളിലാണ് വിതരണം ചെയ്യേണ്ടത്. കൃഷി- ഭക്ഷണം, വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും, ഗതാഗതം- ചരക്കുകടത്ത് സേവനങ്ങള്‍ എന്നീ മേഖലകളിലാണ് ഇളവുള്ളത്. റോഡ് അറ്റകുറ്റപ്പണിക്കും ഇളവുണ്ട്.