ഹജിനെത്തുന്നവർ ദുൽഹജ് ഒന്നിനു മുമ്പ് വാക്‌സിൻ സ്വീകരിക്കണം

മക്ക: സൗദി അറേബ്യക്കകത്തു നിന്ന് ഈ കൊല്ലം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹജ് ഒന്നിനു മുമ്പ് രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കണം. ഈ വർഷത്തെ ഹജിനുള്ള
 

മക്ക: സൗദി അറേബ്യക്കകത്തു നിന്ന് ഈ കൊല്ലം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹജ് ഒന്നിനു മുമ്പ് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം. ഈ വർഷത്തെ ഹജിനുള്ള ആരോഗ്യ വ്യവസ്ഥകൾ ദേശീയ പരിവർത്തന പ്രോഗ്രാം ആണ് തയാറാക്കിയത്.

ദുൽഹജിന് മുമ്പായി മക്കയിലെയും മദീനയിലെയും നിവാസികളിൽ ലക്ഷ്യമിട്ട വിഭാഗങ്ങളിൽ പെട്ട 60 ശതമാനത്തിനും വാക്‌സിൻ നൽകും. രോഗബാധാ സാധ്യത കൂടിയ വിഭാഗങ്ങളെ ഇത്തവണ ഹജ് നിർവഹിക്കാൻ അനുവദിക്കില്ല. പതിനെട്ടു മുതൽ അറുപതു വരെ വയസ് പ്രായമുള്ളവർക്കു മാത്രമാണ് ഹജ് അനുമതി നൽകുക.

ഹജിനിടെ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ജീവനക്കാരും ഉദ്യോഗസ്ഥരും ഹജുമായി ബന്ധപ്പെട്ട സേവനം ആരംഭിക്കുന്നതിനു ചുരുങ്ങിയത് ഒരാഴ്ച മുമ്പ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. ദുൽഹജ് ഒന്നിനു മുമ്പായി മുഴുവൻ ആഭ്യന്തര ഹാജിമാരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം.

വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ് തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകാരമുള്ള വാക്‌സിനാണ് സ്വീകരിക്കേണ്ടത്. സൗദിയിൽ പ്രവേശിക്കുന്നതിന് ചുരുങ്ങിയത് ഒരാഴ്ച മുമ്പാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ വിദേശ തീർഥാടകർ സ്വീകരിക്കേണ്ടത്.