ഖുൻഫുദയിലെ ഹലി അണക്കെട്ട് തുറക്കുന്നു

ജിദ്ദ: ഖുൻഫുദയിലെ വാദി ഹലി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്ലി നിർദേശിച്ചു. കൃഷിയടങ്ങളിൽ ജലസേചന ആവശ്യത്തിനു വേണ്ടിയും അണക്കെട്ടിലെ
 

ജിദ്ദ: ഖുൻഫുദയിലെ വാദി ഹലി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി നിർദേശിച്ചു. കൃഷിയടങ്ങളിൽ ജലസേചന ആവശ്യത്തിനു വേണ്ടിയും അണക്കെട്ടിലെ ജലവിതാനം കുറക്കാനും ഒക്‌ടോബർ 18 മുതലാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക.

അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തുന്നതിന് കൃഷിയിടങ്ങൾ ഒരുക്കണമെന്ന് പ്രദേശത്തെ മുഴുവൻ കർഷകരോടും ഖുൻഫുദ കൃഷി ഓഫീസ് ആവശ്യപ്പെട്ടു. പച്ചക്കറികളും ചോളവും എള്ളും മറ്റു വിളകളും കൃഷി ചെയ്യുന്ന ഖുൻഫുദയിലെ ഏറ്റവും വലിയ കാർഷിക മേഖലയാണ് വാദി ഹലി. ദക്ഷിണ സൗദിയിലെ ഏറ്റവും വലിയ മാമ്പഴ കൃഷിയിടങ്ങളും ഇവിടെയാണ്.