കോവിഡ്: ഡാറ്റ നഷ്ടപ്പെടാതെ മാവിദ് ആപ്പ് ഉപയോഗിക്കാം

റിയാദ്: ആരോഗ്യം സംബന്ധിച്ച് സ്വയം വിശകലനം നടത്താന് സഹായിക്കുന്ന മാവിദ് ആപ്പ് സൗജന്യ നിരക്കില് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആപ്പ്, വെബ്സൈറ്റ് രൂപങ്ങളിലുള്ള മാവിദ്
 

റിയാദ്: ആരോഗ്യം സംബന്ധിച്ച് സ്വയം വിശകലനം നടത്താന്‍ സഹായിക്കുന്ന മാവിദ് ആപ്പ് സൗജന്യ നിരക്കില്‍ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആപ്പ്, വെബ്‌സൈറ്റ് രൂപങ്ങളിലുള്ള മാവിദ് ഓണ്‍ലൈന്‍ സൗകര്യത്തിന് ഡാറ്റ നഷ്ടപ്പെടുമെന്ന പേടി വേണ്ട.

ജീവനക്കാരും തൊഴിലാളികളും മാവിദ് ആപ്പ് ഉപയോഗിച്ച് സ്വന്തം ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ടെന്ന് എല്ലാ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രവാസികള്‍ക്കും ലഭ്യമാണ്. ദിവസവും സ്വന്തം ആരോഗ്യസ്ഥിതി മാത്രമല്ല, ചുറ്റുമുള്ളവരുടെതും പരിശോധിക്കാം. കോവിഡ് പകര്‍ച്ച തടയുന്നതിന് ഇത് സഹായിക്കും.

അതിനിടെ, സൗദിയില്‍ 1197 പുതിയ കോവിഡ് കേസുകളും ഒമ്പത് മരണങ്ങളും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2214 പേര്‍ രോഗമുക്തി നേടി. മൊത്തം മരണം 136 ആണ്.