സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തി ഡ്രോണ്‍; സഖ്യസേന തകര്‍ത്തു

റിയാദ്: ദക്ഷിണ സൗദിയിലെ നജ്റാനില് ഡ്രോണ് ആക്രമണങ്ങള് നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള് സഖ്യസേന തകര്ത്തു. പുലര്ച്ചെയും രാവിലെയുമായി രണ്ടു തവണയാണ് സ്ഫോടക വസ്തുക്കള് നിറച്ച പൈലറ്റില്ലാ
 

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തു. പുലര്‍ച്ചെയും രാവിലെയുമായി രണ്ടു തവണയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നജ്‌റാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചത്.

ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.