സൗദിയില്‍ ചൂടു കൂടും; യു.എ.ഇയില്‍ രാത്രിയും കനത്ത ചൂട്

ദുബായ്/റിയാദ്: വേനല്ച്ചൂട് ശക്തമായ യു.എ.ഇയില് പൊടിക്കാറ്റും. ഇന്ന് താപനില 46 ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തി. സൗദി അറേബ്യയില് വരും ദിവസങ്ങളില് ചൂട് കടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അന്തരീക്ഷ
 

ദുബായ്/റിയാദ്: വേനല്‍ച്ചൂട് ശക്തമായ യു.എ.ഇയില്‍ പൊടിക്കാറ്റും. ഇന്ന് താപനില 46 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ ചൂട് കടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതിനാല്‍ രാത്രിയിലും ചൂടു കൂടുതലാണ്. തീരദേശ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും പുലര്‍ച്ചെ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒമാനിലെ ഹജര്‍ മലനിരകളിലും സമീപമേഖലകളിലും ഇന്നലെ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറയുകയും മലനിരകളില്‍ നിന്നു നീരൊഴുക്ക് കൂടുകയും ചെയ്തു. കാറ്റ് ശക്തമാണ്. ഇന്നും മഴക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.