മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്താഴ്ചകളില്‍ കോവിഡ് ശക്തമായി തിരിച്ചുവരും: സൗദി ആരോഗ്യമന്ത്രി

റിയാദ്: മന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങള് പാലിച്ചില്ലെങ്കില് അടുത്താഴ്ചകളില് കോവിഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്റബീഅ. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം
 

റിയാദ്: മന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്താഴ്ചകളില്‍ കോവിഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വൈറസിന്റെ രണ്ടാം വരവിന് പല രാജ്യങ്ങളും സാക്ഷിയായിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന കരുതല്‍ നടപടികള്‍ അവഗണിച്ചതിന്റെ ഫലമാണിത്.

മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡിനെതിരെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നത് കൊണ്ടാണ് സൗദിയില്‍ രോഗവ്യാപനത്തിന്റെ തോത് വന്‍തോതില്‍ കുറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിന്റെ കഴിയുന്നവരുടെ എണ്ണവും ദിനം പ്രതി കുറഞ്ഞുവരികയാണ്. പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ് അതിശക്തമായാണ് കാണപ്പെടുന്നത്. അത് കൊണ്ട് കരുതിയിരിക്കണം. കോവിഡ് വാക്‌സിന്‍ പരീക്ഷണം പല രാജ്യങ്ങളിലെന്ന പോലെ സൗദിയിലും നടന്നുവരുന്നുണ്ട്. ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ പോയി സാമ്പിള്‍ പരിശോധിക്കണമെന്നും ഏറ്റവും അടുത്തുള്ള തഥമ്മന്‍ ക്ലിനിക്കുകളില്‍ പോയി ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു