ഖതീഫില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി

റിയാദ്: കൊറോണവൈറസ് വ്യാപനത്തിന്റെ ഭാഗമായി ഖതീഫ് ഗവര്ണറേറ്റില് ഏര്പ്പെടുത്തിയ ലോക്ക്ഡൗണില് ഇളവുകള് പ്രഖ്യാപിച്ചു. പകല് സമയത്ത് നഗരത്തിന് അകത്തേക്കും പുറത്തേക്കും ആളുകള്ക്ക് പോകാം. രാവിലെ ഒമ്പത് മുതല്
 

റിയാദ്: കൊറോണവൈറസ് വ്യാപനത്തിന്റെ ഭാഗമായി ഖതീഫ് ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പകല്‍ സമയത്ത് നഗരത്തിന് അകത്തേക്കും പുറത്തേക്കും ആളുകള്‍ക്ക് പോകാം.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ആളുകള്‍ക്ക് ഖതീഫ് ഗവര്‍ണറേറ്റില്‍ നിന്ന് പുറത്തേക്കും അകത്തേക്കും പോകാം. മാര്‍ച്ച് എട്ടിനാണ് ഖതീഫില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

അതിനിടെ, സൗദിയില്‍ വ്യാഴാഴ്ച 1351 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 22753 ആയി. അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 162 ആയി. മൊത്തം 3163 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.