കൊവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി വടക്കേടത്തുകാവ് പോനാൽ ഹൗസിൽ ജോർജ് ബാബു(66)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ്
 

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി വടക്കേടത്തുകാവ് പോനാൽ ഹൗസിൽ ജോർജ് ബാബു(66)ആണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് ജോർജ് ബാബുവിനെ ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്ന് ജുബൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ചയോടെ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു.