സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു

സൗദി അറേബ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, കോഴിക്കോട് സ്വദേശി സനദ്, വയനാട് സ്വദേശി അൻസിഫ് എന്നിവരാണ് മരിച്ചത്.
 

സൗദി അറേബ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, കോഴിക്കോട് സ്വദേശി സനദ്, വയനാട് സ്വദേശി അൻസിഫ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരും 22 വയസ്സുകാരാണ്

പുലർച്ചെ ദമാം ദഹ്‌റാൻ മാളിന് സമീപത്തുവെച്ചാണ് അപകടം. സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.