ശമ്പളത്തേക്കാള്‍ കവിഞ്ഞ് സാമ്പത്തിക ഇടപാട് നടത്തുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള പദ്ധതിയില്ലെന്ന് സൗദി

ചെയ്യുന്ന ജോലിയില് നിന്ന് ലഭിക്കുന്ന വേതനത്തേക്കാള് കൂടുതലാണ് പ്രവാസി തൊഴിലാളികളുടെ സാമ്പത്തിക ഇടപാടുകളെങ്കില് അവരുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിക്കാന് ബാങ്കുകള്ക്ക് സമ ഉത്തരവ് നല്കിയെന്നാണ് പ്രചാരണം.
 

റിയാദ്: ശമ്പളത്തേക്കാള്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തുന്ന പ്രവാസി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന പ്രചാരണം നിഷേധിച്ച് സൗദി അറേബ്യന്‍ മൊണിട്ടറി അതോറിറ്റി (സമ). ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തയില്‍ സത്യമില്ലെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

ചെയ്യുന്ന ജോലിയില്‍ നിന്ന് ലഭിക്കുന്ന വേതനത്തേക്കാള്‍ കൂടുതലാണ് പ്രവാസി തൊഴിലാളികളുടെ സാമ്പത്തിക ഇടപാടുകളെങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് സമ ഉത്തരവ് നല്‍കിയെന്നാണ് പ്രചാരണം.

അതേസമയം, ബാങ്ക് അക്കൗണ്ടുകളില്‍ എന്തെങ്കിലും അസാധാരണ ഇടപാടുകളും മറ്റും നടന്നിട്ടുണ്ടെങ്കില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവ സാധാരണ പരിശോധിക്കാറുണ്ടെന്നും സമ അറിയിച്ചു. ബാങ്കിംഗ് നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് അത്തരം നടപടികള്‍.