50 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ഡോക്ടര്‍

റിയാദ്: ഈ വര്ഷത്തെ ഹജ്ജിന് 50 തീര്ത്ഥാടകര്ക്ക് ഒരു ഡോക്ടര് വീതമുണ്ടാകും. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ശക്തമായ ആരോഗ്യ മുന്കരുതല് സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. തന്റെ കീഴിലുള്ളവര് സാമൂഹിക
 

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് 50 തീര്‍ത്ഥാടകര്‍ക്ക് ഒരു ഡോക്ടര്‍ വീതമുണ്ടാകും. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ആരോഗ്യ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.

തന്റെ കീഴിലുള്ളവര്‍ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ആരോഗ്യ വിദഗ്ധന്റെ ഉത്തരവാദിത്വമാണ്. പുണ്യഭൂികള്‍ക്കിടയിലെ സഞ്ചാരത്തിലും ഇത്തരം മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.

യോഗ്യനായ ഹെല്‍ത്ത് പ്രാക്ടീഷണര്‍ ആയിരിക്കും ഈ ആരോഗ്യവിദഗ്ധന്‍. കാഴ്ചാ പരിശോധന നടത്തുകയും തീര്‍ത്ഥാടകരെ അനുഗമിക്കുന്ന മൊബൈല്‍ ക്ലിനിക്കില്‍ വെച്ച് വേണ്ട ഫോമുകള്‍ പൂരിപ്പിക്കുകയും സംശയാസ്പദ കേസുകള്‍ റിപ്പോര്‍ട്ടും ചെയ്യും.