സൗദി ഹൈവേയിലെ ചായക്കാരന് പി.ജി ബിരുദധാരി; വൈറലായി വീഡിയോ
റിയാദ്: ബിരുദ വസ്ത്രം ധരിച്ച് ചായ വില്പന നടത്തിയ യുവാവ് പി.ജി ബിരുദധാരി. സൗദി അറേബ്യയിലെ അബഹ-ഖമീസ് മുശൈത്ത് ഹൈവേയില്‍ യുവാവ് ചായ വില്‍ക്കുന്ന വീഡിയോ സമൂഹ
Aug 23, 2020, 17:10 IST
റിയാദ്: ബിരുദ വസ്ത്രം ധരിച്ച് ചായ വില്പന നടത്തിയ യുവാവ് പി.ജി ബിരുദധാരി. സൗദി അറേബ്യയിലെ അബഹ-ഖമീസ് മുശൈത്ത് ഹൈവേയില്‍ യുവാവ് ചായ വില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലയതിനെ തുടര്‍ന്ന് ധാരാളം പേരാണ് ബന്ധപ്പെട്ടത്.
ഇബ്രാഹിം അല്‍ അസീരി സ്നാപ് ചാറ്റിലൂടെ നടത്തിയ അഭിമുഖത്തിലാണ് തനിക്ക് ബിരുദാനന്തര ബിരുദമുണ്ടെന്ന കാര്യം അബ്ദുല്ലത്തീഫ് എന്ന യുവാവ് വെളിപ്പെടുത്തിയത്.
ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രശംസ നേടിയ യുവാവിന് ജോലി നല്കാന് സന്നദ്ധമായി റിയാദ് ബാങ്ക് മുന്നോട്ടുവന്നിട്ടുണ്ട്.