എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച പണത്തിനൊപ്പം എലിയും

റിയാദ്: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച സൗദി പൗരന് പണത്തിനൊപ്പം എലിയെയും കിട്ടിയത് ഒരേസമയം കൗതുകവും ആശ്ചര്യവുമായി. പണം പിൻവലിക്കുന്നതിനിടെ പണം പുറത്തേക്ക് തള്ളുന്ന ദ്വാരം വഴി
 

റിയാദ്: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച സൗദി പൗരന് പണത്തിനൊപ്പം എലിയെയും കിട്ടിയത് ഒരേസമയം കൗതുകവും ആശ്ചര്യവുമായി. പണം പിൻവലിക്കുന്നതിനിടെ പണം പുറത്തേക്ക് തള്ളുന്ന ദ്വാരം വഴി എലിയുടെ വാൽ പുറത്തേക്ക് വരുന്നത് സൗദി പൗരന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. പണം പുറത്തേക്ക് വരുന്നത് തടസ്സപ്പെട്ടേക്കുമെന്ന് ഭയന്ന് സൗദി പൗരൻ ടിഷ്യു പേപ്പർ ഉപയോഗിച്ച് എലിയുടെ വാലിൽ പിടിച്ചുവലിച്ചു. ഇതോടെ അമ്പതു റിയാൽ നോട്ടുകൾക്കൊപ്പം എലിയും പുറത്തേക്ക് വരികയായിരുന്നു.

എലി ചത്ത നിലയിലായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പഴുതുകളില്ലാത്ത, അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള എ.ടി.എം മെഷീനിൽ ഏതു രീതിയിലാണ് എലി പ്രവേശിച്ചതെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആരാഞ്ഞു. എ.ടി.എമ്മുകളിൽ പ്രവേശിക്കുന്ന എലികൾ മെഷീനിൽ സൂക്ഷിച്ച പണം കരണ്ടു തിന്നാനുള്ള സാധ്യതയുമുണ്ടെന്ന് ഇവർ അഭിപ്രായപ്പെട്ടു.