മാളുകളുടെ പ്രവര്‍ത്തനത്തിന് 13 നിബന്ധനകളുമായി റിയാദ് മുനിസിപ്പാലിറ്റി

റിയാദ്: മാളുകള് ബുധനാഴ്ച മുതല് തുറന്നുപ്രവര്ത്തിപ്പിക്കാന് 13 നിബന്ധനകള് പാലിക്കണമെന്ന് റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. മാളുകളിലെ എല്ലാ വിനോദ- കളിസ്ഥലങ്ങളും അടക്കണം. 15 വയസ്സിന് താഴെയുള്ള കുട്ടികളെ
 

റിയാദ്: മാളുകള്‍ ബുധനാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ 13 നിബന്ധനകള്‍ പാലിക്കണമെന്ന് റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. മാളുകളിലെ എല്ലാ വിനോദ- കളിസ്ഥലങ്ങളും അടക്കണം. 15 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുത്.

മെഡിക്കല്‍ പരിശോധന- അണുനശീകരണ സംഘങ്ങളുടെ സാന്നിധ്യമുണ്ടാകണം. മാളിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് അളക്കണം. 38 ഡിഗ്രിയില്‍ കൂടുതല്‍ ശരീരോഷ്മാവുള്ളവരെ മാളുകളിലേക്ക് പ്രവേശിപ്പിക്കരുത്. ഇടനാഴിയിലെ എല്ലാ കസേരകളും ബെഞ്ചുകളും ഒഴിവാക്കണം. സന്ദര്‍ശകര്‍ക്ക് എന്‍ട്രന്‍സില്‍ വെച്ച് മാസ്‌കും ഗ്ലൗസും നല്‍കണം. രോഗ സംശയമുള്ളവരെ ഐസൊലേഷന്‍ ചെയ്യാന്‍ റൂമുകള്‍ സംവിധാനിക്കണം. എസ്‌കലേറ്ററുകളും സ്റ്റെയര്‍കേസും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണം. ഇവയില്ലെങ്കില്‍ എലവേറ്ററില്‍ രണ്ട് പേരെ മാത്രമേ ഒരേസമയം അനുവദിക്കാവൂ.