സൗദിയില്‍ ബാങ്കുകള്‍ക്കും മണി ട്രാന്‍സ്ഫര്‍ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി

ജിദ്ദ: റമസാന്, ഈദുല് ഫിത്തര് പ്രവൃത്തി സമയം അനുസരിച്ച് പ്രവര്ത്തിക്കാന് ബാങ്കുകളോടും മണി ട്രാന്സ്ഫര് സെന്ററുകളോടും നിര്ദ്ദേശിച്ച് സൗദി അറേബ്യന് മൊണിറ്ററി അതോറിറ്റി (സമ). സാമൂഹിക അകലം
 

ജിദ്ദ: റമസാന്‍, ഈദുല്‍ ഫിത്തര്‍ പ്രവൃത്തി സമയം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാങ്കുകളോടും മണി ട്രാന്‍സ്ഫര്‍ സെന്ററുകളോടും നിര്‍ദ്ദേശിച്ച് സൗദി അറേബ്യന്‍ മൊണിറ്ററി അതോറിറ്റി (സമ). സാമൂഹിക അകലം പാലിച്ചായിരിക്കണം പ്രവര്‍ത്തനം. മക്കയിലൊഴികെ രാജ്യത്ത് കര്‍ഫ്യൂവില്‍ ഭാഗിക ഇളവും ചില സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇത്.

അതിനിടെ, സൗദിയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നു. 1,266 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കേസുകള്‍ 20,077 ആയി. എട്ട് പേര്‍ മരിച്ചതോടെ മരണം 152 ആയി. നിലവില്‍ 17,141 പേരാണ് ചികിത്സയിലുള്ളത്. രോഗികളില്‍ 77 ശതമാനവും വിദേശികളാണ്.