സൗദിയിൽ കടുത്ത നിയന്ത്രണങ്ങൾ: സർക്കാർ ഓഫീസുകൾ അടച്ചു, ബീച്ചുകളും റിസോർട്ടുകളും അടച്ചിട്ടു

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. 16 ദിവസത്തേക്ക് സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, സൈനിക, ആഭ്യന്തര മന്ത്രാലയങ്ങൾ ഒഴികെ
 

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. 16 ദിവസത്തേക്ക് സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, സൈനിക, ആഭ്യന്തര മന്ത്രാലയങ്ങൾ ഒഴികെ ബാക്കിയെല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും

രാജ്യത്തെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ഒരുമിച്ച് കൂടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും അടിച്ചിട്ടു. ഭക്ഷണം ലഭ്യമാകുന്ന സൂപ്പർ മാർക്കറ്റുകൾക്കും ഹൈപ്പർ മാർക്കറ്റുകൾക്കും തുറക്കാം. എന്നാൽ സ്റ്റെറിലൈസേഷനുള്ള സംവിധാനം സജ്ജീകരിക്കണം. ഫാർമസികൾക്കും പ്രവർത്തിക്കാം. ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ ഭക്ഷണത്തിന്റേതല്ലാത്ത ഒരു സ്ഥാപനവും തുറക്കാൻ പാടില്ല.

വിനോദത്തിനായി ഒത്തുകൂടുന്നതും പാർക്കുകൾ, ബീച്ചുകൾ, റിസോർട്ടുകൾ, ക്യാമ്പ് ചെയ്യൽ എല്ലാം നിരോധിച്ചു. പൊതുഇടങ്ങളിലും ആളുകൾ ഒത്തു ചേരുന്നതിനും വിലക്കേർപ്പെടുത്തി.