ബേബി ഫുഡ് പാർസലായി അയക്കുന്നതിന് സൗദിയിൽ വിലക്ക്

റിയാദ്: കുട്ടികൾക്കുള്ള പാൽപ്പൊടി അടക്കം ഏതാനും ഉൽപന്നങ്ങൾ സൗദി പോസ്റ്റ് വഴി പാർസലായും കൊറിയറായും അയക്കാൻ വിലക്കുള്ളതായി സൗദി പോസ്റ്റ് അറിയിച്ചു. കീടനാശിനികൾ, കാർഷികാവശ്യങ്ങൾക്കുള്ള രാസപദാർഥങ്ങൾ, മെർക്കുറി
 

റിയാദ്: കുട്ടികൾക്കുള്ള പാൽപ്പൊടി അടക്കം ഏതാനും ഉൽപന്നങ്ങൾ സൗദി പോസ്റ്റ് വഴി പാർസലായും കൊറിയറായും അയക്കാൻ വിലക്കുള്ളതായി സൗദി പോസ്റ്റ് അറിയിച്ചു.

കീടനാശിനികൾ, കാർഷികാവശ്യങ്ങൾക്കുള്ള രാസപദാർഥങ്ങൾ, മെർക്കുറി മിശ്രിതങ്ങൾ, വൈറസുകൾ എന്നിവ പോലെ വിഷപദാർഥങ്ങളും സാംക്രമിക പദാർഥങ്ങളും സൗദി പോസ്റ്റ് വഴി പാർസലായും കൊറിയറായും അയക്കുന്നതിന് വിലക്കുണ്ട്.
എളുപ്പത്തിൽ തീ പിടിക്കുന്ന ദ്രാവകങ്ങൾ അടങ്ങിയ സിഗരറ്റ് ലൈറ്ററുകൾ, ഓയിൽ പെയിന്റ്, പശ, ചിലയിനം അത്തറുകൾ, തീപ്പെട്ടി കൊള്ളികൾ, കരി, വിറക്, പടക്കങ്ങൾ, വെടിയുണ്ട എന്നിവയും പാർസലായും കൊറിയറായും അയക്കുന്നതിന് വിലക്കുണ്ട്.

ബ്ലീച്ചിംഗ് പൗഡറുകൾ പോലുള്ള ഓക്‌സൈഡിംഗ് വസ്തുക്കൾ, പുരാവസ്തുക്കൾ, പ്രാദേശികമായി നിർമിച്ച, മനുഷ്യ ഉപയോഗത്തിനുള്ള മരുന്നുകൾ, ബാറ്ററികൾ, മെർക്കുറി, ഹൈഡ്രോക്ലോറിക് ആസിഡ്, ഗ്യാസ് സിലിണ്ടർ, സിഗരറ്റ് ലൈറ്ററുകളിൽ ഗ്യാസ് നിറക്കുന്നതിനുള്ള സിലിണ്ടറുകൾ എന്നിവ പോലെ തീപ്പിടിക്കുന്ന വസ്തുക്കളും പാർസലായും കൊറിയറായും അയക്കുന്നതിന് വിലക്കുണ്ടെന്ന് സൗദി പോസ്റ്റ് വെളിപ്പെടുത്തി.

സുരക്ഷാ, പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇത്തരം വസ്തുക്കൾ പാർസലായും കൊറിയറായും അയക്കുന്നത് വിലക്കിയിരിക്കുന്നതെന്നും സൗദി പോസ്റ്റ് പറഞ്ഞു.