സൗദിയിൽ കർഫ്യൂ ലംഘിച്ചാൽ പതിനായിരം റിയാൽ പിഴ; ആവർത്തിച്ചാൽ ഇരട്ടിയാകും

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിൽ ഏർപ്പെടുത്തിയ കർഫ്യു ലംഘിച്ചാൽ പതിനായിരം റിയാൽ പിഴ. ലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാൽ ജയിൽ ശിക്ഷയും
 

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിൽ ഏർപ്പെടുത്തിയ കർഫ്യു ലംഘിച്ചാൽ പതിനായിരം റിയാൽ പിഴ. ലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടതായി വരും. 21 ദിവസത്തേക്കാണ് സൗദിയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വദേശികളും വിദേശികളുമായവർ രാത്രി ഏഴ് മണി മുതൽ പുലർച്ചെ ആറ് മണി വരെ പുറത്തിറങ്ങരുതെന്നാണ് കർഫ്യൂവിൽ പറയുന്നത്. നിരോധനനിയമം ലംഘിക്കുന്ന ആർക്കെതിരെയും ശിക്ഷാ നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.