സൗദിയില്‍ റമസാനിലെ കര്‍ഫ്യൂ 16 മണിക്കൂര്‍

റിയാദ്: സൗദി അറേബ്യയില് ഭാഗിക കര്ഫ്യൂ ഏര്പ്പെടുത്തിയ സ്ഥലങ്ങളില് വൈകിട്ട് അഞ്ച് മുതല് രാവിലെ ഒമ്പത് മണി വരെയായിരിക്കും റമസാനിലെ കര്ഫ്യൂ. ദിവസം 16 മണിക്കൂര് വീട്ടിലിരിക്കേണ്ടി
 

റിയാദ്: സൗദി അറേബ്യയില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ഒമ്പത് മണി വരെയായിരിക്കും റമസാനിലെ കര്‍ഫ്യൂ. ദിവസം 16 മണിക്കൂര്‍ വീട്ടിലിരിക്കേണ്ടി വരും. അതേസമയം, നിലവില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. അവിടങ്ങളില്‍ അവശ്യകാര്യങ്ങള്‍ക്ക് മാത്രമേ വീടുവിട്ടിറങ്ങാന്‍ അനുമതിയുണ്ടാകുകയുള്ളൂ.

24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്ള സ്ഥലങ്ങളില്‍ കാറില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു യാത്രക്കാരന് മാത്രമാണ് അനുമതി. പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ ഒരു സമയത്തും വീടുവിട്ടിറങ്ങാന്‍ അനുവാദമില്ല.

അതിനിടെ, തിരുഹറമുകളിലെ നിസ്‌കാരത്തിനുള്ള നിയന്ത്രണങ്ങള്‍ റമസാന്‍ മാസത്തിലും തുടരും. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ബാങ്കുവിളി പ്രക്ഷേപണം ചെയ്യും. എന്നാല്‍, പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.