പരിശീലനത്തിനിടെ അപകടം; സൗദി പാരാഗ്ലൈഡര്‍ മരിച്ചു

തായിഫ്: പരിശീലനത്തിനിടെ നിയന്ത്രണം വിട്ട് വീണതിനെ തുടര്ന്ന് സൗദി അറേബ്യയിലെ പ്രശസ്ത പാരാഗ്ലൈഡര് അമീന് മുതൈര് അല് സുഫ്യാനി മരിച്ചു. തായിഫിലെ അല് ഹദ പര്വ്വതനിരകളില് പരിശീലനം
 

തായിഫ്: പരിശീലനത്തിനിടെ നിയന്ത്രണം വിട്ട് വീണതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ പ്രശസ്ത പാരാഗ്ലൈഡര്‍ അമീന്‍ മുതൈര്‍ അല്‍ സുഫ്യാനി മരിച്ചു. തായിഫിലെ അല്‍ ഹദ പര്‍വ്വതനിരകളില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം.

പരിശീലനം നടത്തുന്ന മേഖലയില്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് പാരാഗ്ലൈഡര്‍ അകലേക്ക് പോകുകയായിരുന്നു. ഒടുവില്‍ അല്‍ കാര്‍ റോഡിന് മുകളിലാണ് ഗ്ലൈഡര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അല്‍ ഹദ പര്‍വ്വതത്തിന്റെ അടിയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ സുഫ്യാനിയുടെ മൃതദേഹം കാണുകയായിരുന്നു.

ഗ്ലൈഡറില്‍ നിന്ന് ചാടുന്നതിനിടെ പാരച്യൂട്ട് പ്രവര്‍ത്തനരഹിതമായതാണ് അപകടമരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുന്നാള്‍ അവധിക്ക് ശേഷം വിവാഹിതനാകേണ്ടയാളായിരുന്നു അദ്ദേഹം.