ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി സൗദി

ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ആരോഗ്യപ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവർക്കും വിലക്ക് ബാധകമാണ്. യുഎഇ, ഇന്ത്യ, അമേരിക്ക,
 

ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ആരോഗ്യപ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവർക്കും വിലക്ക് ബാധകമാണ്.

യുഎഇ, ഇന്ത്യ, അമേരിക്ക, ജർമനി, പോർച്ചുഗൽ, ഇന്തോനേഷ്യ, അയർലാൻഡ്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, ലെബനൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. ബുധനാഴ്ച രാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും

ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരൻമാർക്ക് പ്രവേശനം നൽകും. എന്നാൽ വിദേശികൾക്ക് പ്രവേശനുണ്ടാകില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലക്ക് നടപടി.