എൻജിനീയറിംഗ്‌ പ്രൊഫഷനില്‍ സൗദിവത്കരണം; ശമ്പളം ഏഴായിരം റിയാല്‍

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില് എൻജിനീയർ പ്രൊഫഷനുകളില് 20 ശതമാനം സൗദികളെ നിയമിക്കണമെന്ന് മാനവശേഷി സാമൂഹിക ക്ഷേമ മന്ത്രി അഹമദ് അല്റാജ്ഹി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിജ്ഞാപനത്തില് മന്ത്രി
 

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ എൻജിനീയർ പ്രൊഫഷനുകളില്‍ 20 ശതമാനം സൗദികളെ നിയമിക്കണമെന്ന് മാനവശേഷി സാമൂഹിക ക്ഷേമ മന്ത്രി അഹമദ് അല്‍റാജ്ഹി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ മന്ത്രി ഇന്ന് ഒപ്പുവെച്ചു. സൗദി എഞ്ചീനീയര്‍മാര്‍ക്ക് മിനിമം ഏഴായിരം റിയാല്‍ ആണ് ശമ്പളം നല്‍കേണ്ടത്.

എൻജിനീയറിംഗ്‌ പ്രൊഫഷനുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥ ബാധകമാണ്. ധാരാളം സൗദി വിദ്യാര്‍ഥികള്‍ എൻജിനീയറിംഗ്‌ കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയാണെന്നും അവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.