സിം കാര്‍ഡ് വില്‍പന: സൗദിയില്‍ ഏഴ് ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ്: നിയമ വിരുദ്ധമായി മൊബൈല് ഫോണ് സിം കാര്ഡ് വില്പന നടത്തിയ ഏഴു ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശുകാരനെയും റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കെണിയൊരുക്കിയാണ് ഇവരെ പോലീസ്
 

റിയാദ്: നിയമ വിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വില്‍പന നടത്തിയ ഏഴു ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശുകാരനെയും റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കെണിയൊരുക്കിയാണ് ഇവരെ പോലീസ് വലയിലാക്കിയത്.

വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 3,224 സിം കാര്‍ഡുകളും ആറു വിരലടയാള റീഡിംഗ് മെഷീനുകളും 16 മൊബൈല്‍ ഫോണുകളും പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള എട്ടു ഉപകരണങ്ങളും 4,060 റിയാലും ലാപ്‌ടോപ്പുകളും നിയമ ലംഘകരുടെ പക്കല്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.