കഅബയുടെ കിസ്വയും ഉപരിതലവും വൃത്തിയാക്കി

മക്ക: വിശുദ്ധ കഅബാലയത്തിന്റെ കിസ്വയും ഉപരിതലവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. തിരുഗേഹങ്ങള്ക്ക് വേണ്ടിയുള്ള ജനറല് പ്രസിഡന്സി ആണ് ഇതിന് നേതൃത്വം നല്കിയത്. റമസാന് തുടങ്ങുന്നതിന് മുമ്പ് സാധാരണ
 

മക്ക: വിശുദ്ധ കഅബാലയത്തിന്റെ കിസ്വയും ഉപരിതലവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. തിരുഗേഹങ്ങള്‍ക്ക് വേണ്ടിയുള്ള ജനറല്‍ പ്രസിഡന്‍സി ആണ് ഇതിന് നേതൃത്വം നല്‍കിയത്. റമസാന്‍ തുടങ്ങുന്നതിന് മുമ്പ് സാധാരണ ചെയ്യുന്നതാണിത്.

വിശുദ്ധ കഅബാ കിസ്വക്ക് വേണ്ടിയുള്ള കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സ് ആണ് വൃത്തിയാക്കല്‍ നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആധുനിക സംവിധാനങ്ങളുപയോഗിച്ച് കിസ്വ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. പ്രസിഡന്‍സി ഉപമേധാവി അഹ്മദ് അല്‍ മന്‍സൂരി മേല്‍നോട്ടം വഹിച്ചു.