സൗദി അറേബ്യയിൽ 10 ഭീകരർ പിടിയിൽ; ആയുധങ്ങൾ ഉൾപ്പെടെ പിടികൂടി

സൗദി അറേബ്യയിൽ 10 ഭീകരർ പിടിയിൽ. ദീർഘകാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവർ പിടിയിലായത്. ഈ മാസം 22നാണ് സംഘം പിടിയിലാകുന്നത്. ഇന്നലെയാണ് വാർത്ത സൗദി പുറത്തുവിട്ടത് അറസ്റ്റിലായ
 

സൗദി അറേബ്യയിൽ 10 ഭീകരർ പിടിയിൽ. ദീർഘകാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവർ പിടിയിലായത്. ഈ മാസം 22നാണ് സംഘം പിടിയിലാകുന്നത്. ഇന്നലെയാണ് വാർത്ത സൗദി പുറത്തുവിട്ടത്

അറസ്റ്റിലായ ആളുകളുടെ പേരോ ഏത് സംഘടനയിൽ പെട്ടവരാണെന്നോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. പിടിയിലായവരിൽ മൂന്ന് പേർ ഇറാനിൽ നിന്ന് പരിശീലനം നേടിയെത്തിയവരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങൾ തുടങ്ങി നിരവധി വസ്തുക്കളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.