യെമൻ പ്രളയം:കുഴിബോംബ് അവശിഷ്ടങ്ങൾ ജിസാനിൽ 

ജിസാൻ: യെമനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് കുഴിബോംബ് അവശിഷ്ടങ്ങൾ ഒഴുകി എത്തിയതായി ജിസാൻ പ്രവിശ്യാ സിവിൽ ഡിഫൻസ് അതോറിറ്റി. അഹദുൽ മസാരിഹയിലാണ് റോക്ക് മൈൻ എന്ന
 

ജിസാൻ: യെമനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് കുഴിബോംബ് അവശിഷ്ടങ്ങൾ ഒഴുകി എത്തിയതായി ജിസാൻ പ്രവിശ്യാ സിവിൽ ഡിഫൻസ് അതോറിറ്റി.

അഹദുൽ മസാരിഹയിലാണ് റോക്ക് മൈൻ എന്ന സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടം സ്ഥിരീകരിച്ചതെന്ന് അതോറിറ്റി ഡെപ്യൂട്ടി വക്താവ് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് ബിൻ ഹസൻ ആലുസംഗാൻ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മൈൻ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ട് ലഭിച്ച ഉടൻ സംഭവ സ്ഥലത്തെത്തുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്തതാണ് അപകടം ഒഴിവാക്കിയതെും അദ്ദേഹം പറഞ്ഞു.