അനധികൃത സൈനിക യൂണിഫോം നിര്‍മാണ കേന്ദ്രങ്ങള്‍ അടപ്പിച്ചു

റിയാദ്: റിയാദ് പ്രവിശ്യയില് മുസാഹ്മിയയില് സൈനിക യൂണിഫോം നിര്മാണ കേന്ദ്രങ്ങളില് റിയാദ് ഗവര്ണറേറ്റിനു കീഴിലെ സുരക്ഷാ കമ്മിറ്റി നടത്തിയ പരിശോധനക്കിടെ ലൈസന്സില്ലാതെ പ്രവര്ത്തിച്ച രണ്ടു സ്ഥാപനങ്ങള് അടപ്പിച്ചു.
 

റിയാദ്: റിയാദ് പ്രവിശ്യയില്‍ മുസാഹ്‌മിയയില്‍ സൈനിക യൂണിഫോം നിര്‍മാണ കേന്ദ്രങ്ങളില്‍ റിയാദ് ഗവര്‍ണറേറ്റിനു കീഴിലെ സുരക്ഷാ കമ്മിറ്റി നടത്തിയ പരിശോധനക്കിടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ടു സ്ഥാപനങ്ങള്‍ അടപ്പിച്ചു.

200 സൈനിക മുദ്രകളും 55 സൈനിക യൂണിഫോമുകളും പിടിച്ചെടുത്തു. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, റിയാദ് നഗരസഭ, പോലീസ്, ജവാസാത്ത്, ലേബര്‍ ഓഫീസ് എന്നിവ റെയ്ഡില്‍ പങ്കെടുത്തു.