എണ്ണയെ മാത്രം ആശ്രയിക്കില്ല; സൗദി സമ്പദ്ഘടന ഇരട്ടിയാക്കും: മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: എണ്ണയെ മാത്രം ആശ്രയിക്കാതെ സൗദി അറേബ്യയുടെ സമ്പദ് ഘടനയെ ഇരട്ടിയാക്കാനാണ് കഠിനാധ്വാനം ചെയ്യുന്നതെന്ന് കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരന് പറഞ്ഞു. തൊഴിലില്ലായ്മയുടെ പരിഹാരം രാജ്യത്തിന്റെ
 

റിയാദ്: എണ്ണയെ മാത്രം ആശ്രയിക്കാതെ സൗദി അറേബ്യയുടെ സമ്പദ് ഘടനയെ ഇരട്ടിയാക്കാനാണ് കഠിനാധ്വാനം ചെയ്യുന്നതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

തൊഴിലില്ലായ്മയുടെ പരിഹാരം രാജ്യത്തിന്റെ മുന്‍ഗണനകളില്‍ പ്രധാനമാണ്. വിഷന്‍ 2030 ന്അനുസൃതമായി തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ്ഘടനയെ വൈവിധ്യവല്‍കരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന ചാലക ശക്തിയായി വലിയ ആസ്തിയോടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാറിയിട്ടുണ്ടെന്ന് കിരീടാവകാശി പറഞ്ഞു.