റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു

റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പെങ്കടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു. ഏപ്രിലില് നടത്താന് നിശ്ചയിച്ചിരുന്ന പുസ്തകമേളയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. കൊവിഡ്
 

റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പെങ്കടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പുസ്തകമേളയാണ് ഒക്ടോബറിലേക്ക് മാറ്റിയത്.

കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളും കരുതല്‍ നടപടികളും തുടരുന്ന സാഹചര്യത്തിലാണ് മേള മാറ്റിയതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ബുക്ക് പബ്ലിഷിങ് ആന്‍ഡ് ട്രാന്‍സിലേഷന്‍ കമ്മീഷനാണ് മേള നടത്തിപ്പിന്റെ ചുമതല. ഒക്ടോബറില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.