സൗദിയില്‍ പുതിയ കമ്പനികള്‍ക്ക് നിതാഖാത് ബാധകമല്ല

റിയാദ്: പുതുതായി തുടങ്ങുന്ന കമ്പനികള്ക്കും സ്ഥാപനങ്ങള്ക്കും നിതാഖാത് (നിശ്ചിത ശതമാനം തൊഴിലുകള് സൗദികള്ക്കായി സംവരണം ചെയ്യല്) ബാധകമാകില്ലെന്ന് തൊഴില് മന്ത്രി അഹ്മദ് സുലൈമാന് അല് റജ്ഹി അറിയിച്ചു.
 

റിയാദ്: പുതുതായി തുടങ്ങുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിതാഖാത് (നിശ്ചിത ശതമാനം തൊഴിലുകള്‍ സൗദികള്‍ക്കായി സംവരണം ചെയ്യല്‍) ബാധകമാകില്ലെന്ന് തൊഴില്‍ മന്ത്രി അഹ്മദ് സുലൈമാന്‍ അല്‍ റജ്ഹി അറിയിച്ചു. നിതാഖാത് വ്യവസ്ഥ പൂര്‍ത്തിയാക്കാതെ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവാസി തൊഴിലാളികളെ ജോലിക്ക് വെക്കാം.

പുതിയ സ്ഥാപനങ്ങള്‍ക്ക് എല്ലാവിധ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിന് 12 മാസത്തെ സമയം ലഭിക്കും. രാജ്യത്ത് സംരംഭങ്ങളും വാണിജ്യ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണിത്.