ഹോം › ഗൾഫ്

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 250 ഗ്രാം വീതം സ്വര്‍ണം

By News Desk · 30 Nov 2024, 03:13 PM

ദുബൈ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് സ്വര്‍ണ സമ്മാനം. ഈ മാസത്തെ നറുക്കെടുപ്പിലാണ് 79,000 ദിര്‍ഹം വിലവരുന്ന 24 ക്യാരറ്റിന്റെ 250 ഗ്രാം വീതം സ്വര്‍ണം ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ച ബക്കി നാലുപേരില്‍ മൂന്നു പേര്‍ ഇന്ത്യക്കാരും ഒരാള്‍ സ്വദേശി യുവതിയുമാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയ രാജേഷ് കെ വി വാസു, റാസല്‍ഖൈമയില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന അജു മാമ്മന്‍ മാത്യു, ദുബൈയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ എം വിഷ്ണു എന്നിവാണ് ഭാഗ്യം തുണച്ച മലയാളികള്‍. തമിഴ്‌നാട് സ്വദേശി മുത്തുക്കണ്ണന്‍ സെല്‍വം, ദുബൈ മീഡിയാ സിറ്റിയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്ദീപ് പാട്ടീല്‍, കുവൈത്തില്‍ ജോലി ചെയ്യുന്ന ലോറന്‍സ് ചാക്കപ്പന്‍ എന്നിവര്‍ക്കൊപ്പം ബുദൂര്‍ അല്‍ ഖാല്‍ദിയെന്ന സ്വദേശി വനിതയുമാണ് സമ്മാനം നേടിയവരുടെ പട്ടികയിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#big ticket#big ticket draw#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›