ഷാർജ ചിൽഡ്രൻസ് ബുക്ക്, ഇല്ലസ്ട്രേഷൻ എക്സിബിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

Report : Mohamed Khader Navas ഷാർജ : ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർമാൻ എച്ച് ഇ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി, ഒൻപതാമത് ഷാർജ
 

Report : Mohamed Khader Navas

ഷാർജ : ബുക്ക് അതോറിറ്റി (എസ്‌ബി‌എ) ചെയർമാൻ എച്ച് ഇ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി, ഒൻപതാമത് ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷൻ അവാർഡ് ജേതാക്കളെ ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിന്റെ (SCRF) വേദിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു.

കുട്ടികളുടെ പുസ്തക അവാർഡ് പ്രസിദ്ധീകരണത്തിനും ക്രിയേറ്റീവ് പ്രൊഡക്ഷനുമായി ടർക്കിഷ് പ്രസാധകനായ റോയ പ്രസിദ്ധീകരിച്ച മുഹമ്മദ് അൽ ഹംവിയുടെ ‘ജനയും വാലി വില്ലേജ് ‘ നാലു വയസ്സു മുതൽ 12 വയസ്സുവരെയുള്ള അറബി കുട്ടികളുടെ പുസ്തക വിഭാഗത്തിൽ വിജയിച്ചപ്പോൾ, ഈജിപ്തിലെ നഹ്ദെറ്റ് പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റാനിയ ബഡ്ഡയുടെ ‘ഷിയാമില’ 13 മുതൽ 17 വയസ്സു വരെയുള്ളവരുടെ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കി.

7 മുതൽ 13 വയസ്സ് വരെ പ്രായമുള്ള വായനക്കാർക്കായി രൂപകൽപ്പന ചെയ്ത സാഹിത്യത്തെ ലക്ഷ്യം വച്ചുള്ള ഇംഗ്ലീഷ് ചിൽഡ്രൻസ് ബുക്ക് വിഭാഗം പുരസ്കാരം എമിറാത്തി എഴുത്തുകാരൻ ഹനാഡി അൽ ഫാഹിം തന്റെ ‘ദ ലിറ്റിൽ ഗാഫ് ട്രീ’ എന്ന പുസ്തകത്തിലൂടെ കരസ്ഥമാക്കി.

എസ് സി‌ആർ‌എഫ് ൻ്റെ കാഴ്ച വൈകല്യമുള്ളവർക്കായുള്ള പുസ്തകത്തിനുള്ള അവാർഡ് ഷാർജ പോലീസ് സയൻസ് അക്കാദമി നേടി. അക്കാദമി ഡയറക്ടർ ജനറൽ എച്ച് ഇ ബ്രിഗേഡിയർ ജനറൽ ഖാമിസാണ് പുരസ്കാരം ഏറ്റു വാങ്ങിയത്.

കുട്ടികളുടെ പുസ്തക ചിത്രീകരണ പ്രദർശനം
ഒൻപതാം പതിപ്പിൽ ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷനിലെ സ്ലൊവേനിയൻ ആർട്ടിസ്റ്റ് ആൻഡ്രെജ ബിക്ലാർ ഒന്നാം സ്ഥാനവും ഇറ്റാലിയൻ അലീഷ്യ ബ്രാവോയെ രണ്ടാം സ്ഥാനവും, മെക്സിക്കോയിൽ നിന്നുള്ള എസ്മെരാൾഡ റിയോസ് മൂന്നാം സ്ഥാനവും നേടി.

കൊറിയൻ ആർട്ടിസ്റ്റ് ക്യുങ്-മി അഹ്ൻ, ലിത്വാനിയയിൽ നിന്നുള്ള ഇഞ്ച ഡാഗൽ, അർജന്റീനയിൽ നിന്നുള്ള ക്ലോഡിയ ലെഗ്നാസി എന്നിവർക്ക് ഉയർന്ന നിലവാരമുള്ള സൃഷ്ടികൾക്കായുള്ള പ്രത്യേക പുരസ്കാരങ്ങൾ ലഭിച്ചു.

യുവ ഭാവനകളെ ജ്വലിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷന്റെ ഒൻപതാംപതിപ്പ് എസ്‌സി‌ആർ‌എഫിന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമാണ്.

11 ദിവസത്തെ വായനോത്സവം ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 10 വരേയും ശനിയാഴ്ച ദിവസം രാവിലെ10 മുതൽ രാത്രി 8 വരെയുമാണ് സന്ദർശകരെ സ്വാഗതം ചെയ്യുക.