ഷാർജ ഇന്ത്യൻ അസോസിയേഷൻറെ പുതിയ ഭരണസമിതി അധികാരമേറ്റു

ഷാർജ: വിശാല ജനകീയ മുന്നണിയുടെ പാനലിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെഇ.പി.ജോൺസന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ഭാരവാഹികളും
 

ഷാർജ: വിശാല ജനകീയ മുന്നണിയുടെ പാനലിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെഇ.പി.ജോൺസന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുൻ ഭാരവാഹികളും മെമ്പർമാരും മുന്നണി പ്രവർത്തകരും ഉൾപ്പെടെ തിങ്ങി നിറഞ്ഞ ഷാർജ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ പോൾ.ടി.ജോസഫ് ആണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.റിപ്പബ്ലിക് ദിന പരിപാടികളുമായി ബന്ധപ്പെട്ട് ദുബൈ ഇന്ത്യൻ കോൺസൽ അധികൃതർ തിരക്കിലായതിനാൽ ചടങ്ങിൽപങ്കെടുക്കാനായില്ല. കോൺസൽ ജനറൽ വിപുലിൻറെ ആശംസാ സന്ദേശം മിഥുൻ കുമാർ വായിച്ചു.ഹൈസാം ഷിഹാബ് ഖിറാഅത്ത് നടത്തി.

ഇ.പി.ജോൺസൺ (പ്രസിഡൻറ്), അഡ്വ.വൈ.എ.റഹീം(വൈസ് പ്രസിഡൻറ്),അബ്ദുല്ലമല്ലച്ചേരി(ജനറൽസെക്രട്ടറി)ശ്രീനാഥ് കാടഞ്ചേരി (ജോയിൻറ്‌സെക്രട്ടറി), കെ.ബാലകൃഷ്ണൻ(ട്രഷറർ), ഷാജി ജോൺ(ജോയിൻറ് ട്രഷറർ), മുരളീധരൻ. വി.കെ.പി.(ഓഡിറ്റർ) എന്നിവർ ഭാരവാഹികളായും അഹമ്മദ് റാവുത്തർ ഷിബിലി, ബാബു വർഗീസ്,പ്രദീഷ് ചിതറ, എൻ.ആർ.പ്രഭാകരൻ,ശശി വാരിയത്ത്,ഷഹാൽഹസൻ. എ,ടി.മുഹമ്മദ് നാസർ എന്നിവർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

സത്യ പ്രതിജ്ഞാ ചടങ്ങിനു ശേഷം നടന്ന വിശാല ജനകീയ മുന്നണി അനുമോദന യോഗം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചെയർമാൻ നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു. മുൻ സിഡ്‌കോ ചെയർമാൻ അഷറഫ് കോക്കൂർ, മുന്നണി കൺവീനർ ഷിബു ജോൺ, സെക്രട്ടറി റെജി മോഹൻ നായർ എന്നിവരും കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും പ്രസംഗിച്ചു. അധികാരമേറ്റ ഭാരവാഹികൾക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും അസോസിയേഷൻ മെമ്പർമാരും മുന്നണി പ്രവർത്തകരും ഉൾപ്പെട്ടവർ പൂച്ചെണ്ടുകളും ഷാളുകളും ഹാരങ്ങളുമൊക്കെ അണിയിച്ച് അനുമോദിച്ചു. അൽ ഇബ്തിസാമ സ്‌കൂളിലെ ഏതാനും ഭിന്നശേഷിക്കാരായ കുട്ടികളെത്തി പുതിയ ഭാരവാഹികൾക്ക് പൂച്ചെണ്ടുകൾ നൽകി പുതിയ ഭാരവാഹികളെ അനുമോദിച്ചത് ശ്രദ്ധേയമായി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച വിശാല ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞക്കു ശേഷം നടന്ന മുന്നണിയുടെ അനുമോദന യോഗം മഹിളാ കോൺഗ്രസ് പ്രസിഡൻറ് ലതികാ സുഭാഷ് ഉൽഘാടനം ചെയ്തു.