ഷാർജ രാജ്യാന്തര പുസ്തകമേള; മനോജ്ഞം മലയാളം പരിപാടി ശ്രദ്ധേയമായി

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ് ഷാർജ: കവിതകളും നൃത്താവിഷ്കരങ്ങളും നിറഞ്ഞ മനോജ്ഞം മലയാളം പരിപാടി ഷാർജ രാജ്യാന്തര പുസ്തകമേളയുടെ സമാപന ദിവസത്തിന് വർണശോഭ നൽകി. മലയാള പൊലിമ നിറഞ്ഞാടിയ
 

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌

ഷാർജ: കവിതകളും നൃത്താവിഷ്‌കരങ്ങളും നിറഞ്ഞ മനോജ്ഞം മലയാളം പരിപാടി ഷാർജ രാജ്യാന്തര പുസ്തകമേളയുടെ സമാപന ദിവസത്തിന് വർണശോഭ നൽകി. മലയാള പൊലിമ നിറഞ്ഞാടിയ ഈ പരിപാടി ഒരുക്കിയത് കവിയും മലയാള ഭാഷാ പരിപോഷകനുമായ മനോജ് കളരിക്കല്ലാണ്.

ഷാർജ രാജ്യാന്തര പുസ്തകമേളയിലെ മനോജ്ഞം മലയാളം പരിപാടിയിൽ ഇ. ടി. പ്രകാശ് സ്വാഗതം പറയുന്നു

രാവിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന രണ്ട് മണിക്കൂർ പരിപാടിയിൽ പ്രശസ്ത കവിതകൾ കോർത്തിണക്കിയ കാവ്യകേളി, ഓട്ടംതുള്ളൽ, നാടൻപാട്ടുകൾ, മോഹിനിയാട്ടം തുടങ്ങിയവയാണ് അരങ്ങേറിയത്. ദേവികയുടെ പ്രാർഥനയോടെയായിരുന്നു ഉദ്ഘാടനം. മേഘാ സതീഷ് കുരീപ്പുഴ ശ്രീകുമാറിന്റെ അമ്മ മലയാളം എന്ന കവിത ചൊല്ലി. ലിയാനാ മാത്യൂസ് പി. കുഞ്ഞിരാമൻനായരുടെ വെളിച്ചത്തിൻറെ വഴി, ജ്യോതി ലക്ഷ്മി ഒഎൻ വി കുറുപ്പിന്റെ കോതമ്പുമണികൾ, നമിതാ സുരേഷ് മുരുകൻ കാട്ടാക്കടയുടെ നെല്ലിക്ക, കല്യാണി ചങ്ങമ്പുഴയുടെ ആ കുഗ്രാമത്തിൽ, അദ്വൈത് ഏഴാച്ചേരിയുടെ നീലി, ദേവികാ രമേശ് ആലങ്കോട് ലീലാകൃഷ്ണന്റെ രക്തയക്ഷി, നവമി ദിനേശൻ അഹല്യക്കും മറ്റും പറയാനുള്ളത് എന്നീ കവിതകൾ ചൊല്ലി.

രമ്യ അനൂപ് മോഹിനിയാട്ടം, കലാമണ്ഡലം ചിത്ര ഓട്ടംതുള്ളൽ, കലാമണ്ഡലം വിഭൂ പ്രസാദ്, വേദ എന്നിവർ കാവാലത്തിന്റെ കവിതയെ അധികരിച്ച് നൃത്താവിഷ്‌കാരം നടത്തി. വള്ളത്തോളിന്റെ ഉറക്കുപാട്ട് എല്ലാ കുട്ടികളും ചേർന്ന് അവതരിപ്പിച്ചു. വിനീഷ് ഭാസ്‌കരൻ ഇടയ്ക്ക, ഓടക്കുഴൽ വാദനം നടത്തി. മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ പ്രസംഗിച്ചു. ഇ. ടി. പ്രകാശ് സ്വാഗതവും അനന്തു നന്ദിയും പറഞ്ഞു.