തുറന്ന പുസ്തകങ്ങൾ തുറന്ന മനസ്സുകൾ; ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് പരിസമാപ്തി

റിപ്പോർട്ട്:മുഹമ്മദ് ഖാദർ നവാസ് ഷാർജ: ലോകത്തിലെ വലിയ മൂന്നാമത്തെ പുസ്തക മേളക്ക് പരിസമാപ്തി. മുഖ്യ സംഘാടകനായ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ്
 

റിപ്പോർട്ട്:മുഹമ്മദ് ഖാദർ നവാസ്‌

ഷാർജ: ലോകത്തിലെ വലിയ മൂന്നാമത്തെ പുസ്തക മേളക്ക് പരിസമാപ്തി. മുഖ്യ സംഘാടകനായ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്ഘാടനത്തോടെ പതിനൊന്നു നാൾ നീണ്ടു നിന്ന മേളയാണ് പുസ്തക പ്രേമികൾക്ക് മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ചുകൊണ്ട് പടിയിറങ്ങുന്നത്.

എൺപത്തിഒന്ന് രാജ്യങ്ങളിൽ നിന്നായി രണ്ടായിരം പ്രസാധകർ രണ്ട് കോടി പുസ്തകങ്ങളാണ് പതിനൊന്നു ദിവസത്തെ പുസ്തക മേളയിൽ അണിയിച്ചൊരുക്കിയത്. ഇന്ത്യയിൽനിന്നും ഇരുന്നൂറ്റി മുപ്പതു പ്രസാധകർ പങ്കെടുത്തു.

 

ഹിന്ദി ചലച്ചിത്ര താരം ഗുൽഷൻ ഗോവർ, നോവലിസ്റ്റും കവിയുമായ വിക്രം സേത്ത്, ചലച്ചിത്ര സംവിധായകനും കവിയുമായ ഗുൽസാർ, ജേർണലിസ്റ്റ് സോണിയ സിങ്, അവതാരകനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാവിഷ് കുമാർ, ചലച്ചിത്ര നടൻ സിദ്ധിക്, ചലച്ചിത്ര താരം ടോവിനോ തോമസ്, ഗായിക കെ. എസ്. ചിത്ര, കവിയും കഥാകാരിയുമായ അനിത നായർ, ജി. എസ്. പ്രതീപ്, വയലാർ ശരത് ചന്ദ്ര വർമ്മ, തമിഴച്ചി തങ്കപാണ്ട്യൻ, തുർക്കി നൊബേൽ പ്രൈസ് വിന്നർ ഒർഹാൻ പാമുക്, യു. എസ്. എയിൽ നിന്നും സ്റ്റീവ് ഹാർവി, ഒമാൻ നോവലിസ്റ്റ് ജോഖാ അൽഹറാത്തി കനേഡിയൻ ചലച്ചിത്ര നടിയും അവതാരകയുമായ ലിസ റായ്, സ്വീഡൻ എഴുത്തുകാരി ജെസ്സിക്ക ജാർവി, ഒമാൻ നടിയും കഥാകാരിയുമായ ഹാജർ യൂസഫ് ഇബ്രാഹിം തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നായി പ്രമുഖർ പങ്കെടുത്തു.

ജനാധിപത്യം മികച്ച ആശയമാണെന്നിരിക്കെ ലോകത്ത് നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും അഭയാർഥിപ്രവാഹവും ഭയപെടുത്തുന്നതാണെന്നും ജനപ്രിയ ഭരണാധികാരി എന്നനിലയിൽ അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയുടെ നിലപാടുകൾ സേച്ചാധിപത്യവും വംശീയ വിരുദ്ധ മനോഭാവവുമാണെന്നും രണ്ടായിരത്തി ആറിൽ നൊബേൽ സമ്മാനം ലഭിച്ച ഒർഹാൻ അഭിപ്രായപ്പെട്ടു.

വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളെക്കുറിച്ചു ടി. പി. ശ്രീനിവാസൻ സംസാരിച്ചു. എഴുത്തുകാർ സമൂഹത്തിലെ പൗരന്മാർ എന്നനിലയിൽ അഭിപ്രായ പ്രകടനത്തിനും വിവേചനങ്ങൾക്കെതിരെ പോരാടാനുമുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് വിക്രം സേത്ത് ഓർമിപ്പിച്ചു. രാജ്യാന്തര പുസ്തകോത്സവത്തിൽ മനുഷ്യക്കടത്തിനെക്കുറിച്ച് അനിത നായർ ആശങ്ക പങ്കുവച്ചു.