വൈറല്‍ വീഡിയോയിലെ കാറുകള്‍ തകര്‍ത്തയാള്‍ ഷാര്‍ജയില്‍ പിടിയില്‍

ഷാര്ജ: സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ച വൈറല് വീഡിയോയിലെ കാറുകള് തകര്ത്തയാളെ ഷാര്ജ പോലീസ് പിടികൂടി. ഷാര്ജയില് പാര്ക്ക് ചെയ്ത വാഹനങ്ങളുടെ ഗ്ലാസ് ആണ് ഇയാള് അടിച്ചു തകര്ത്തത്.
 

ഷാര്‍ജ: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വൈറല്‍ വീഡിയോയിലെ കാറുകള്‍ തകര്‍ത്തയാളെ ഷാര്‍ജ പോലീസ് പിടികൂടി. ഷാര്‍ജയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ഗ്ലാസ് ആണ് ഇയാള്‍ അടിച്ചു തകര്‍ത്തത്.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമ നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമ്മാണ്ട് അറിയിച്ചു. ഫോണ്‍, പണം, പഴ്‌സ്, സ്ത്രീകളുടെ ഹാന്‍ഡ് ബാഗ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കാറില്‍ വെച്ചുപോകരുതെന്ന് പോലീസ് വീണ്ടും ഓര്‍മ്മിപ്പിച്ചു. എന്ത് സംശയാസ്പദ സംഭവങ്ങളുണ്ടായാലും 999 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും ഷാര്‍ജ പോലീസ് അറിയിച്ചു.