ഹോം › ഗൾഫ്

ചരക്കുകപ്പലില്‍ അകപ്പെട്ട രണ്ടുപേരെ ഷാര്‍ജ പൊലിസ് രക്ഷിച്ചു

By News Desk · 09 Dec 2024, 01:56 PM

ഷാര്‍ജ: വൈദ്യ സഹായം ആവശ്യപ്പെട്ട് ആഴക്കടലില്‍നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചരക്കുകപ്പലില്‍ അപകടത്തില്‍പ്പെട്ട രണ്ടു പേരെ രക്ഷിച്ചതായി ഷാര്‍ജ പൊലിസ് അറിയിച്ചു. ഹംരിയ തുറമുഖത്തുനിന്നും 6.5 നോട്ടിക്കല്‍ മൈല്‍ അകലെയായി അപകടത്തില്‍പ്പെട്ടവരെയാണ് തീരസംരക്ഷണ സേനയുടെ സഹായത്തോടെ പൊലിസ് രക്ഷപ്പെടുത്തിയത്. സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ച ഉടന്‍ അതിര്‍ത്തി രക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലിസ് അധികാരികള്‍ വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Sharjah Police

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›