{"vars":{"id": "89527:4990"}}

സ്വദേശികളുടെ പണി പൂര്‍ത്തിയാവാത്ത 70 വീടുകള്‍ക്കായി ഷാര്‍ജ ഭരണാധികാരി ഒന്നരക്കോടി ദിര്‍ഹം അനുവദിച്ചു

 
ഷാര്‍ജ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുന്ന സ്വദേശികളുടെ വീട് നിര്‍മാണ പദ്ധതിക്കായി ഒന്നരക്കോടി ദിര്‍ഹം അനുവദിച്ച് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. സ്വദേശികളുടെ നിര്‍മാണം പൂര്‍ത്തിയാവാത്ത വീടുകള്‍ക്കായാണ് പണം അനുവദിച്ചിരിക്കുന്നത്. ഷാര്‍ജ ഹൗസിങ് ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഖാലിദ് ബിന്‍ ബുട്ടി അല്‍ മാരിയാണ് ഇന്നലെ ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ഡയരക്ട് ലൈന്‍ പരിപാടിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൊത്തമുള്ള 70 വീടുകളില്‍ 30 എണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മാണം പുതുതായി അനുവദിച്ച പണം ഉപയോഗിച്ച് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.