ശൈഖ് അബ്ദുല്ല അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി
Jan 11, 2025, 13:33 IST
അബുദാബി: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മവ്‌ലാവി അമീര്‍ ഖാന്‍ മുത്തഖിയുമായി ചര്‍ച്ച നടത്തി. യുഎ ഇ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ നേതാവുമായി അബുദാബിയിലാണ് ശൈഖ് അബ്ദുല്ല ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധവും പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. മേഖലാ വിഷയങ്ങളിലും രാജ്യാന്തര സംഭവ വികാസങ്ങളിലും ഇരുരാജ്യങ്ങള്‍ക്കും പൊതുവായുള്ള ആശങ്കകളും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.