ഹോം › ഗൾഫ്

ശൈഖ് ഹസ്സയെ അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചു

By News Desk · 04 Dec 2024, 10:23 PM

അബുദാബി: ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാനെ അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിയമിച്ചു. ഇതിനുളള ഉത്തരവായ എമീരി ഡിക്രിയും ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചു. 2023ല്‍ അബുദാബി ഉപഭരണാധികാരിയായി ശൈഖ് ഹസ്സയെ നിയമിച്ചിരുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ പദവികളും 59 കാരനായ ശൈഖ് ഹസ്സ വഹിച്ചിട്ടുണ്ട്. അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായിരുന്ന ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ മെയില്‍ മരിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. അല്‍ ഐനിലെ ജനങ്ങളുമായി ഗാഢമായ ബന്ധമുണ്ടായിരുന്ന വ്യകതിയായിരുന്നു ശൈഖ് തഹ്‌നൂന്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›