ഹോം › ഗൾഫ്

ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അബുദാബിയില്‍ വിവാഹത്തില്‍ പങ്കെടുത്തു

By News Desk · 28 Nov 2024, 02:09 AM

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മകനും ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബിയില്‍ വിവാഹത്തില്‍ പങ്കെടുത്തു. അബുദാബിയില്‍ നടന്ന ഡോ. അലി റാശിദ് അബ്ദുല്ല അല്‍ നുഐമിയുടെ മകന്‍ റാശിദിന്റേയും അബ്ദുല്ല ഖലീഫ സെയ്ഫ് അല്‍ സുവൈദിയുടെ മകളുടേയും വിവാഹ റിസപ്ഷനിലാണ് ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റ് പ്രമുഖര്‍ക്കുമൊപ്പം പങ്കെടുത്തത്. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അജ്മാന്‍ കിരീടാവകാശിയും അജ്മാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങിയ പ്രമുഖരും മുതിര്‍ന്ന യുഎഇ ഉദ്യോഗസ്ഥരുമെല്ലാം വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു. എര്‍ത്ത് ഹോട്ടലിലായിരുന്നു റിസപ്ഷന്‍ നടന്നത്. യുഎഇ ഭരണാധികാരികള്‍ നവദമ്പതികളെ ആശീര്‍വദിക്കുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›