ഹോം › ഗൾഫ്

കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

By News Desk · 09 Dec 2024, 04:25 PM

അബുദാബി: രാജ്യത്തെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ട് പുതിയ കുടുംബ മന്ത്രാലയം രൂപീകരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. കുടുംബങ്ങളെ ശാക്തീകരിക്കാനും ഭദ്രത ഉറപ്പാക്കാനും ആരോഗ്യകരമായ പരസ്പരാശ്രിതത്വം യാഥാര്‍ഥ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മന്ത്രാലയത്തിന് രൂപംനല്‍കിയിരിക്കുന്നത്. സനാഅ സുഹൈലിനായിരിക്കും മന്ത്രാലയത്തിന്റെ ചുമതല. കുടുംബമെന്നത് ദേശത്തിന്റെ പ്രഥമ പരിഗണനാ വിഷയമാണ്, പരോഗതിയുടെ ആധാരശിലയാണ്, രാഷ്ട്രത്തിന്റെ ഭാവി ഉറപ്പാക്കുന്നതുമാണെന്നും ഇന്നലെ മന്ത്രാലയ പ്രഖ്യാപനം നടത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സര്‍വിസില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സനാഅക്ക് ഈ രംഗത്ത് മതിയായ പ്രവര്‍ത്തന പരിചയം ഉള്ളതായും ശൈഖ് മുഹമ്മദ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Ministry of Family#Sheikh Mohammed#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›