ഹോം › ഗൾഫ്

ഷെയ്ഖ് മുഹമ്മദ് പോളിഷ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

By News Desk · 12 Feb 2025, 05:21 PM

ദുബായ്: യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്് അല്‍ മക്തൂം പോളണ്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ദുബായില്‍ ഇന്നലെ ആരംഭിച്ച വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പോളണ്ട് പ്രസിഡന്റ് ആന്ധ്രെസെജ് ദുദയുമായി ശൈഖ്മുഹമ്മദ് കൂടിക്കാഴ്ച നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് എന്ന് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു. വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ രാജ്യത്തിന്റെ പരിചയസമ്പത്തും വൈദഗ്ധ്യവും പ്രകടിപ്പിക്കുന്ന യുഎഇയെ പോളിഷ് പ്രസിഡന്റ് പ്രകീര്‍ത്തിച്ചു. ഷേപ്പിംഗ് ഫ്യൂച്ചര്‍ ഗവണ്‍മെന്റ് എന്ന തീമിലാണ് ഫെബ്രുവരി 13 വരെ നീണ്ടുനില്‍ക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് നടക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›