ഹോം › ഗൾഫ്

സ്റ്റാന്റ് ഓഫ് ലോയല്‍റ്റി പരേഡില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു

By News Desk · 04 Dec 2024, 09:30 AM

അബുദാബി: ആയിരക്കണക്കിന് സ്വദേശി റിക്രൂട്ടുകളും റിസര്‍വ് ഫോഴ്‌സ് അംഗങ്ങളും പങ്കാളികളായ സ്റ്റാന്റ് ഓഫ് ലോയല്‍റ്റി പരേഡില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പങ്കെടുത്തു. അബുദാബിക്കും ദുബൈക്കും ഇടയിലുള്ള അല്‍ സമീഹ് പ്രദേശത്തായിരുന്നു ആവേകരമായ പരേഡ് അരങ്ങേറിയത്. നേതാക്കള്‍ റിക്രൂട്ടുകളുടെയും സേനാംഗങ്ങളുടെയും പരേഡ് പരിശോധിച്ചു. ആചാരവെടികളോടെയാണ് സേന നേതാക്കളെ എതിരേറ്റത്. മുഖ്യവേദിക്ക് സമീപം ജെറ്റുകളും പട്ടാള വിമാനങ്ങളും വിശിഷ്ട വ്യക്തികളുടെ മുകളിലൂടെ ആദരസൂചകമായി ചീറിപ്പാഞ്ഞു. 2,000 ടാങ്കുകളും നിരവധി സായുധ വാഹനങ്ങള്‍ക്കുമൊപ്പം 23,000 റിക്രൂട്ടുകളാണ് പരേഡില്‍ അണിനിരന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›