അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ സമൂഹങ്ങൾക്ക് തഴച്ചുവളരാൻ കഴിയില്ല: ശൈഖ് സുൽത്താൻ

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ് ഷാർജ: യുനെസ്കോ ലോക പുസ്തക തലവസ്ഥാനം 2019 എന്ന് നാമകരണം ചെയ്യപ്പെട്ട ഷാർജയുടെ തകർപ്പൻ നേട്ടം അഭിമാനകരമാണെന്നും ഈ പദവി നേടിയെങ്കിലും
 

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌

ഷാർജ: യുനെസ്കോ ലോക പുസ്തക തലവസ്ഥാനം 2019 എന്ന് നാമകരണം ചെയ്യപ്പെട്ട ഷാർജയുടെ തകർപ്പൻ നേട്ടം അഭിമാനകരമാണെന്നും ഈ പദവി നേടിയെങ്കിലും ലോകമെമ്പാടും സംസ്കാരവും വിദ്യാഭ്യാസവും വ്യാപിപ്പിക്കുന്നതിനും ചരിത്രവും സംസ്കാരവും കൊണ്ട് സമ്പന്നമായ ഒരു എമിറേറ്റായി തുടർന്നും അറിയപ്പെടാനും യാത്ര തുടരുമെന്നും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിപ്രായപ്പെട്ടു.

യുനെസ്കോയുടെ ഈ പദവിയിലേക്കെത്താൻ നിരവധി നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ മാനദണ്ഡങ്ങളിലൊന്ന്, പ്രസിദ്ധീകരണ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് ചർച്ച ചെയ്തു.

അതിൽ നമ്മൾ ഉന്നത വിജയമാണ് കൈവരിച്ചത്. നമ്മുടെ പ്രദേശത്തിന് ഈ മൂല്യങ്ങളില്ലെന്ന തെറ്റായ ധാരണയുണ്ട്. വാസ്തവത്തിൽ, വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വളരാൻ സ്വാതന്ത്ര്യം ആവശ്യമാണ്. ഒരു രാജ്യത്തിന്‍റെ വളർച്ചയിലും അഭിവൃദ്ധിയിലും അഭിപ്രായ സ്വാതന്ത്ര്യം പ്രാധാനപ്പെട്ടതാണ്. ഇത് ഒരു ചെടി പോലെയാണ്, ഒരു ചെറിയ കലത്തിൽ വച്ചാൽ അത് വാടിപ്പോകുകയും ഒടുവിൽ മരിക്കുകയും ചെയ്യും. ഞങ്ങൾ ആ ചെടിക്ക് ധാരാളം സ്ഥലം നൽകി, അത് ഭാവിയിൽ വളരാനും പന്തലിക്കുവാനും അനുവദിച്ചു ശൈഖ് സുൽത്താൻ അഭിപ്രായപ്പെട്ടു.

സംസ്കാരത്തിൽ നിക്ഷേപിക്കാതെ ദേശീയ പുരോഗതി നേടാനാവില്ലെന്നും അന്താരാഷ്ട്ര ബന്ധങ്ങൾ പോലും അസാധ്യമാണെന്നും അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. സാംസ്കാരികമായ പാലങ്ങളുടെ നിർമാണവും ഭാഷകളുടെ അതിരുകൾ നോക്കാതെയുള്ള കൈമാറ്റവുമാണെതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കൾച്ചറൽ പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് ലഭിച്ച യുംന അൽ ഈദ് ഈ മേഖലയിലെ പുരുഷ-വനിതാ എഴുത്തുകാർക്കിടയിൽ തുല്യത കൽപ്പിക്കുന്ന ഷാർജ പൊതുവെ വനിതാ എഴുത്തുകാർക്ക് മുൻഗണന നൽകാനും സാഹിത്യത്തിലൂടെ സ്വയം പ്രകടിപ്പിക്കാനുമുള്ള മാർഗ്ഗങ്ങൾ നൽകാനും ഷാർജ വഴിയൊരുക്കുന്നു.

ഇന്നത്തെ സ്ത്രീകൾക്ക് എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള വേദി നൽകുന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. സ്ത്രീകളുടെ രചനകൾക്ക് ഇപ്പോൾ എല്ലാ അറബി ലൈബ്രറിയിലും എക്സിബിഷനുകളിലും സ്ഥാനമുണ്ട്, അവാർഡുകൾ നേടുന്നതിൽ അവർക്ക് ഇപ്പോൾ നല്ല അവസരങ്ങൾ ലഭിക്കുന്നു യുംന പറഞ്ഞു.

പരിഭാഷക്കുള്ള പുരസ്കാരമായ 13 ലക്ഷം ദിർഹം ഉന പിക്കോള മോർട്ടെ എന്ന പ്രശസ്തമായ ഇറ്റാലിയൻ പുസ്തകം വിവർത്തനം ചെയ്ത സൗദി പരിഭാഷകൻ മുഹമ്മദ് ഹസ്സൻ അൽവാൻ നേടി. മികച്ച ഇമാറാത്തി ക്രിയേറ്റീവ് തിരക്കഥാകൃത്ത് അവാർഡ് സാലെ കരാമ അൽ അമ്രിക്ക് ലഭിച്ചു.