ഹോം › ഗൾഫ്

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

By News Desk · 12 Dec 2024, 09:34 PM

ദമാം: ചാര്‍ജിങ് നടക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ദമാമില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. അല്‍ അഹസക്ക് സമീപം ഹഫൂഫിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ചാര്‍ജര്‍ പെട്ടിത്തെറിച്ച് സോഫയിലേക്ക് തീപടര്‍ന്നതോടെ പുക ശ്വസിച്ചാണ് ആറു പേരും മരിച്ചത്. മൂന്നു സ്ത്രീകളും മുന്നു പുരുഷന്മാരുമാണ് ദുരന്തത്തിന് ഇരയായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമെന്ന് അധികൃതര്‍ വ്യക്തമാക്കി. അഹ്മദ് ഹുസൈന്‍ അല്‍ ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ ജിബ്‌റാന്‍, മറിയം ഹുസൈന്‍ അല്‍ ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ ജിബ്‌റാന്‍, ലത്തീഫയുടെ സഹോദരന്റെ മകന്‍ ഹസന്‍ അലി അല്‍ ജിബ്‌റാന്‍ എന്നിവരാണ് മരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›