മുഹറഖ് റിങ് റോഡില്‍ സ്പീഡ് ക്യാമറ സ്ഥാപിക്കണം
Jan 24, 2025, 12:14 IST
മനാമ: മുഹറഖ് റിങ് റോഡില്‍ റൈസിങ് ട്രാക്കിലെന്നപോലെ വാഹനങ്ങളുമായി യുവാക്കള്‍ അഭ്യാസ പ്രകടനങ്ങള്‍ പതിവാക്കുന്ന സാഹചര്യത്തില്‍ ഇവിടെ സ്പീഡ് ക്യാമറ സ്ഥാപിക്കണമെന്ന് നിര്‍ദേശവുമായി കൗണ്‍സിലര്‍മാര്‍ രംഗത്ത്. യുവാക്കള്‍ റോഡിനെ റേസിങ് സ്‌പോട്ടായി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിര്‍ദേശം ഉരുത്തിരിഞ്ഞിരിക്കുന്നത്. വാഹനങ്ങളുമായി ശ്വാസംനിലക്കുന്ന അഭ്യാസപ്രകടനങ്ങള്‍ രാത്രികാലങ്ങളില്‍ യുവാക്കള്‍ പുറത്തെയടുക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്നത് കണക്കിലെടുത്താണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്ന് മഹറഖ് നഗരസഭാ കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫദേല്‍ അല്‍ ഔദ് വ്യക്തമാക്കി.