ഹോം › ഗൾഫ്

യുഎഇയിലെ 75 ശതമാനം താമസക്കാരും ഈ വര്‍ഷം ബോണസ് പ്രതീക്ഷിക്കുന്നതായി സര്‍വേ

By News Desk · 25 Feb 2025, 12:21 PM

ദുബായ്: രാജ്യത്ത് ജീവിക്കുന്ന താമസക്കാരില്‍ 75 ശതമാനവും ഈ വര്‍ഷം ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ. കഴിഞ്ഞ വര്‍ഷത്തെ 68 ശതമാനം ഈ വര്‍ഷം കൂടാനും ഇടയുണ്ടെന്നാണ് താമസക്കാര്‍ കരുതുന്നത്. സുറിച്ച് ഇന്റര്‍നാഷണല്‍ ലൈഫ് മിഡില്‍ഈസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് യുഗോവ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ബോണസ് പ്രതീക്ഷിക്കുന്ന ആളുകളില്‍ 68 ശതമാനവും ലഭിക്കുന്ന തുകയുടെ ഒരു ഭാഗം നിക്ഷേപമായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സര്‍വ്വേയില്‍ പങ്കെടുത്ത യുവാക്കള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പണം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബോധ്യപ്പെട്ടതായി സൂറിച്ച് ഇന്റര്‍നാഷണല്‍ ലൈഫ് മിഡില്‍ഈസ്റ്റ് പ്രൊപോസിഷന്‍സ് തലവന്‍ ഡേവിഡ് ഡെന്‍ട്ടന്‍ കാര്‍ഡ്യൂ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›